അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയെ ഉള്‍പ്പെടുത്തണമെന്ന് ശ്രീനിവാസന് പറഞ്ഞു, സത്യന് അന്തിക്കാട് ഉടക്കി!
- ആ മോഹന്‍ലാല്‍ ചിത്രം നല്ല പടമായിരുന്നു, പക്ഷേ മമ്മൂട്ടി വിശ്വരൂപം കാണിച്ച് ബോക്സോഫീസ് കീഴടക്കി!
- 7 സിനിമകൾ, റെക്കോർഡ് സൃഷ്ടിച്ച് മമ്മൂട്ടിയും മോഹൻലാലും - ഇനി ഒരേയൊരു സിനിമ മാത്രം !
- മോഹൻലാലിനേയും ശ്രീനിവാസനേയും വിമർശിക്കാൻ നിങ്ങളാര്? - ശ്യാം പുഷ്കരനെതിരെ ആരാധകർ
- മമ്മൂട്ടി - സത്യന് അന്തിക്കാട് ചിത്രം ഒരു ത്രില്ലര്‍ ? എഴുതുന്നത് എസ് എന്‍ സ്വാമി ?
ശ്രീനിവാസനും ധ്യാനും ഒന്നിക്കുന്ന 'കുട്ടിമാമ'; ട്രെയിലർ പുറത്ത് വിട്ട് പൃഥ്വി
ഇരുവരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് കുട്ടിമാമ.
വി.എം വിനുവിന്റെ സംവിധാനത്തിൽ ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘കുട്ടിമാമ’. ചിത്രത്തിന്റെ ട്രൈലെർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ഇരുവരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് കുട്ടിമാമ.
മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. നിര്‍മാണം ഗോകുലം ഗോപാലൻ.
മീര വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്. ചിത്രം മെയ് രണ്ടാം വാരം തിയേറ്ററിൽ എത്തും