അഭിറാം മനോഹർ|
Last Modified ചൊവ്വ, 2 ജൂണ്‍ 2020 (08:16 IST)
ഫുട്‌ബോളിൽ മാത്രമല്ല ക്രിക്കറ്റിലും വംശീയ അധിക്ഷേപം നിലനിൽക്കുന്നുണ്ടെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ.അമേരിക്കയിലെ മിനിയപോളിസിൽ കറുത്തവർഗ്ഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പോലീസുകാരം ശ്വാസം മുട്ടിച്ച് കൊല ചെയ്‌ത സംഭവത്തിൽ ലോകമെങ്ങും പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇൻസ്റ്റഗ്രാമിലൂടെ താരത്തിന്റെ പ്രതികരണം.
വംശീയത ക്രിക്കറ്റിലുമുണ്ട്. ടീമിനകത്തും ലോകത്തിന്റെ വിവിധ
ഇടങ്ങളിലും
ഞാൻ അതിക്ഷേപത്തിനിരയായിട്ടുണ്ട്. മറ്റുള്ളവരെ പോലെ തന്നെ കറുത്തവന്റെയും ജീവിതവും പ്രധാനപ്പെട്ടതാണ്. ഫുട്ബോളിൽ മാത്രമല്ല ക്രിക്കറ്റിലും വംശീയ അധിക്ഷേപമുണ്ട്. സ്വന്തം ടീമിനകത്ത് പോലും കറുത്തനായതിന്റെ പേരില്‍ ഞാന്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. കറുപ്പ് കരുത്തിന്റെ നിറമാണ്. അഭിമാനത്തിന്റെ നിറമാണ്- ഗെയിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.