അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത് റിലീസ് വൈകിയ സിനിമ, വര്‍ഷങ്ങള്‍ക്കുശേഷം ആ പ്രഖ്യാപനം എത്തി,'കിംഗ് ഫിഷ്' തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified ശനി, 10 സെപ്‌റ്റംബര്‍ 2022 (11:39 IST)
അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ 'കിംഗ് ഫിഷ്' ഒടുവില്‍ റിലീസിന് ഒരുങ്ങുകയാണ്. സസ്‌പെന്‍സും മാസ്സും നിറഞ്ഞ ട്രെയിലര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. സെപ്റ്റംബര്‍ 16നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.A post shared by KING FISH MALAYALAM (@kingfishmalayalam)

സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട്. 'അയ്യപ്പനും കോശിയും' എന്ന സിനിമയിലെ കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച രഞ്ജിത്ത് കിംഗ് ഫിഷിലും അത്രതന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വി.കെ. പ്രകാശ് സംവിധാനം ചെയ്യാനിരുന്ന ചിതമായിരുന്നു 'കിംഗ് ഫിഷ്'. എന്നാല്‍ പിന്നീടത് അനൂപ് മേനോന്‍ ഏറ്റെടുക്കുകയായിരുന്നു. വി.കെ. പ്രകാശന്‍ സംവിധാനം ചെയ്യേണ്ടിയിരുന്ന ഈ ചിത്രത്തില്‍ ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ കാരണം,താന്‍ പകരക്കാരനാവുകയാണെന്ന് അനൂപ് മേനോന്‍ മുമ്പ് അറിയിച്ചിരുന്നു.


നടന്‍ അനൂപ് മേനോനും സംവിധായകന്‍ വി കെ പ്രകാശ് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഒരു നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി'.പ്രിയ വാര്യര്‍ ആണ് നായികയായെത്തുന്നത്.ബ്യൂട്ടിഫുള്‍', 'തിരുവനന്തപുരം ലോഡ്ജ്' എന്നീ ചിത്രങ്ങള്‍ അനൂപ് മേനോന്‍ വി കെ പ്രകാശന്‍ കൂട്ടുകെട്ടില്‍ പിറന്നതാണ്.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :