കേരള സ്റ്റോറി സംവിധായകനും നടിക്കും വാഹനാപകടത്തില്‍ പരുക്ക്

രേണുക വേണു| Last Modified തിങ്കള്‍, 15 മെയ് 2023 (10:21 IST)

വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്‌തോ സെന്നും നായിക അദാ ശര്‍മയും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. മുംബൈയില്‍ ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടം. ഗുരുതരമായി പരുക്കകളൊന്നും ഇല്ലെന്ന് ഇരുവരും ട്വിറ്ററിലൂടെ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് കരിംനഗറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്നും ഇരുവരും അറിയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :