'കിംഗ് ഓഫ് കൊത്ത' അപ്‌ഡേറ്റ്, ദുല്‍ഖറിന്റെ ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 13 മെയ് 2023 (09:09 IST)
'കിംഗ് ഓഫ് കൊത്ത'ഒരുങ്ങുകയാണ് ദുല്‍ഖറിനെ നായകനാക്കി ജോഷിയുടെ മകന്‍ അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റ് വന്നു.

ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് നേടിയിരിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമായാണ് 'കിംഗ് ഓഫ് കൊത്ത'ഒരുങ്ങുന്നത്.

വെഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'കിംഗ് ഓഫ് കൊത്ത' നടന്റെ കരിയറിലെ തന്നെ ഹൈ ബിഗ് ബജറ്റ് ചിത്രമായിരിക്കും.


ചിത്രം ഒരു ആക്ഷന്‍ എന്റെര്‍റ്റൈനെറാണ്.അഭിലാഷ് എന്‍ ചന്ദ്രനന്റെയാണ് രചന. 'പൊറിഞ്ചു മറിയം ജോസി'ന്റെ തിരക്കഥാകൃത്ത് അഭിലാഷ്.ഐശ്വര്യ ലക്ഷ്മി,ശാന്തി കൃഷ്ണ, ഗോകുല്‍ സുരേഷ്, സെന്തില്‍ കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :