സംവിധായകന്‍ ലാല്‍ ജോസിന്റെ അമ്മ മരിച്ചു

ഒറ്റപ്പാലം എല്‍എസ്എന്‍ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപികയായിരുന്നു ലില്ലി

രേണുക വേണു| Last Modified ശനി, 13 മെയ് 2023 (09:53 IST)

സംവിധായകന്‍ ലാല്‍ ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു. 83 വയസ്സായിരുന്നു. ലാല്‍ ജോസ് തന്നെയാണ് അമ്മയുടെ മരണവാര്‍ത്ത അറിയിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അന്ത്യം.

സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ് ജോസഫ് പള്ളിയില്‍ വെച്ച് നടക്കും.

ഒറ്റപ്പാലം എല്‍എസ്എന്‍ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപികയായിരുന്നു ലില്ലി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :