'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്ന വിളി, ഐശ്വര്യ രാജേഷിന് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്| Last Modified ശനി, 13 മെയ് 2023 (14:55 IST)
ദക്ഷിണേന്ത്യയിലെ ജനപ്രിയ നടിമാരില്‍ ഒരാളാണ് ഐശ്വര്യ രാജേഷ്. വൈവിധ്യമാര്‍ന്നതും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങളെ എപ്പോഴും തിരഞ്ഞെടുക്കാനുള്ള നടിയെ ആരാധകര്‍ സ്‌നേഹത്തോടെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നാണ് വിളിക്കുന്നത്.

ഇപ്പോഴിതാ, തന്നെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്ന ആരാധകര്‍ക്ക് മറുപടിയുമായി ഐശ്വര്യ രാജേഷ്. നടിയുടെ 'ഫര്‍ഹാന' ഇന്നലെ (മെയ് 12) തിയേറ്ററുകളില്‍ എത്തിയിരുന്നു.സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം ഐശ്വര്യ രാജേഷ് മാധ്യമങ്ങളെ കണ്ടു.


ആരാധകര്‍ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്ന് വിളിക്കുന്നതിനെ കുറിച്ചുള്ള ചോദ്യവും ഐശ്വര്യ മുന്നില്‍ വന്നു.

ഒരു സൂപ്പര്‍ സ്റ്റാര്‍ മാത്രമേയുള്ളൂവെന്നും അത് രജനികാന്ത് സാറാണെന്ന് ഐശ്വര്യ രാജേഷ് പറഞ്ഞു. നടന്റെ വലിയ ആരാധികയാണെന്നും ആരാധകര്‍ നല്‍കിയ പേര് നടി നിരസിക്കുകയും ചെയ്തു.


നെല്‍സണ്‍ വെങ്കിടേഷ് സംവിധാനം ചെയ്ത 'ഫര്‍ഹാന' എന്ന ചിത്രത്തില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന മുസ്ലീം പെണ്‍കുട്ടിയുടെ വേഷത്തിലാണ് ഐശ്വര്യ രാജേഷ് എത്തുന്നത്, ജിതന്‍ രമേഷ്, ഐശ്വര്യ ദത്ത്, അനുമോള്‍, സെല്‍വരാഘവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :