'സര്‍ക്കാര്‍ വാരി പാട്ട' ചെയ്യാനുള്ള കാരണം ? മനസ്സ് തുറന്ന് കീര്‍ത്തി സുരേഷ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (15:05 IST)
കീര്‍ത്തി സുരേഷിന്റെ ഒടുവില്‍ റിലീസായ ചിത്രങ്ങളില്‍ ഒന്നാണ് സര്‍ക്കാര്‍ വാരി പാട്ട. ഈ ചിത്രം ചെയ്തത് എന്തുകൊണ്ടാണെന്ന് തുറന്നു പറയുകയാണ് കീര്‍ത്തി.

ഒരു കൊമേഴ്‌സ്യല്‍ പടം ചെയ്യണമെന്നാ?ഗ്രഹിച്ചപ്പോഴാണ് മഹേഷ് ബാബുവിനൊപ്പം സര്‍ക്കാര്‍ വാരി പാട്ട എന്ന സിനിമ കിട്ടിയതെന്ന് കീര്‍ത്തി പറഞ്ഞു. അതേസമയം തീയറ്ററുകളില്‍ നിന്ന് മാറി ഒ.ടി.ടിയില്‍ പ്രദര്‍ശനത്തിനെത്തിയ കീര്‍ത്തി സുരേഷിന്റെ മിസ് ഇന്ത്യക്കും സാണി കായിധത്തിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. രണ്ട് തരത്തിലുള്ള സിനിമകളും മാനേജ് ചെയ്യാന്‍ തനിക്ക് പറ്റുന്നുണ്ടെന്നും കീര്‍ത്തി സുരേഷ് കൂട്ടിച്ചേര്‍ത്തു.

നാനിയുടെ കൂടെ അഭിനയിച്ച ദസറ, ചിരഞ്ജീവിയുടെ ഭോലാ ശങ്കര്‍ തുടങ്ങിയ ചിത്രങ്ങളാണ് കീര്‍ത്തി സുരേഷിന്റെ ഇനി പുറത്തു വരാനുള്ളത്.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :