ഇത് സാധാരണ രാഷ്ട്രീയക്കാരന്‍ അല്ല ! തമിഴില്‍ വില്ലനായി തിളങ്ങാന്‍ ഫഹദ് ഫാസില്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (11:52 IST)

ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത കഥാപാത്രമാകും 'മാമന്നന്‍'ലേത്. മാരി സെല്‍വരാജ് സംവിധാനംചെയ്യുന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ നടന്‍ എത്തും. ഇതൊരു വില്ലന്‍വേഷം ആകും എന്നാണ് പറയപ്പെടുന്നത്. ആദ്യ ഷെഡ്യൂള്‍ നിലവില്‍ പൂര്‍ത്തിയായി.

കീര്‍ത്തി സുരേഷ്, ഉദയനിധി സ്റ്റാലിന്‍,വടിവേലു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെള്ള വസ്ത്രങ്ങള്‍ ധരിച്ച് ലൊക്കേഷനില്‍ മാരി സെല്‍വരാജിനൊപ്പമുള്ള ഫഹദിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വേണ്ടി ഉദയനിധി സ്റ്റാലിന്‍ ഈ ചിത്രത്തില്‍ അഭിനയിച്ച ശേഷം മറ്റ് സിനിമകള്‍ ചെയ്യില്ല എന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :