1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Keedam - Sneak Peek

കള്ളം പറഞ്ഞ് അച്ഛന്‍, കയ്യോടെ പിടിച്ച് മകളും, ചിരിപ്പിച്ച് 'കീടം' സിനിമയിലെ രംഗം

Keedam - Sneak Peek | Rahul Riji Nair | Rajisha Vijayan | Sreenivasan | May 20 Release
രജീഷ വിജയന്‍, ശ്രീനിവാസന്‍, വിജയ് ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ റിജി നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കീടം മെയ് 20 ന് ചിത്രം തീയേറ്ററുകളില്‍ എത്തും.
 
അച്ഛനും മകളും തമ്മിലുള്ള രസകരമായ സംഭാഷണം അടങ്ങിയ ചിത്രത്തിലെ പുതിയ വീഡിയോ പുറത്ത്. രാധിക എന്നാണ് ചിത്രത്തില്‍ രജിഷയുടെ കഥാപാത്രത്തിന്റെ പേര്. ഒരു സൈബര്‍ സുരക്ഷാ വിദഗ്ധയാണ്, ഹാക്കിംഗ് പോലെയുള്ള അതിന്റെ വിവിധ വശങ്ങളില്‍ നന്നായി അറിയാവുന്ന കഥാപാത്രമാണ് രജിഷയുടേത്.
  പബ്ലിക് പ്രോസിക്യൂട്ടറായ അവളുടെ അച്ഛന്റെ കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.രചനയും സിനിമയുടെ സംവിധായകന്‍ തന്നെ നിര്‍വഹിക്കുന്നു.ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജിത്ത് വാരിയര്‍, ലിജോ ജോസഫ്, രഞ്ജന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഛായാഗ്രഹണം രാകേഷ് ധരനും എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യനും നിര്‍വഹിക്കുന്നു.സംഗീതം സിദ്ധാര്‍ഥ പ്രദീപ്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ധനുഷിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു, 1 ബില്യണിലധികം വ്യൂസ് നേടിയ 'റൗഡി ബേബി' നീക്കംചെയ്തു