1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kavya Madhavan virat interview about school politics

ഒരു വര്‍ഷം ഞാന്‍ കെ.എസ്.യു. ആയിരിക്കും, ഒരു വര്‍ഷം എസ്.എഫ്.ഐ.; വൈറലായി കാവ്യയുടെ പഴയ അഭിമുഖം

Kavya Madhavan
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി കാവ്യ മാധവന്റെ പഴയൊരു അഭിമുഖം. സ്‌കൂള്‍ രാഷ്ട്രീയത്തെ കുറിച്ച് കാവ്യ പറയുന്ന വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്‌കൂളില്‍ താന്‍ എസ്.എഫ്.ഐ. പാര്‍ട്ടിയിലും കെ.എസ്.യു. പാര്‍ട്ടിയിലും മത്സരിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. അക്കാലത്ത് ബിജെപി ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് താന്‍ ബിജെപി ആയില്ലെന്നുമാണ് കാവ്യ പറയുന്നത്. തനിക്ക് പ്രത്യേക പാര്‍ട്ടിയോ രാഷ്ട്രീയമോ ഒന്നും ഇല്ലെന്ന് വ്യക്തമാക്കാനാണ് താരം ഇത് പറഞ്ഞത്.
 
'ഞാന്‍ സ്‌കൂള്‍ ലീഡറൊക്കെ ആയിരുന്നു. ഒരു വര്‍ഷം ഞാന്‍ കെ.എസ്.യു. ആയിരിക്കും, ഒരു വര്‍ഷം ഞാന്‍ എസ്.എഫ്.ഐ. ആയിരിക്കും. എനിക്ക് അങ്ങനെ പ്രത്യേക പാര്‍ട്ടിടയൊന്നും ഇല്ല. ഞങ്ങളുടെ സ്‌കൂളില്‍ ബിജെപി ഉണ്ടായിരുന്നില്ല. അതുകൊണ്ട് മാത്രം ഞാന്‍ ബിജെപി ആയിരുന്നില്ല,' എന്നാണ് കാവ്യയുടെ വാക്കുകള്‍.
 


ദിലീപുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചും ഇതേ അഭിമുഖത്തില്‍ കാവ്യ പറയുന്നുണ്ട്. ദിലീപുമായുള്ള ഗോസിപ്പുകളെ കുറിച്ച് ആദ്യ വിവാഹമോചനത്തിനു ശേഷമുള്ള അഭിമുഖത്തിലാണ് കാവ്യ തുറന്നുപറഞ്ഞത്. തന്റെ വിവാഹമോചന വിഷയത്തിലേക്ക് ദിലീപേട്ടനെ വലിച്ചിഴയ്ക്കരുതെന്നാണ് കാവ്യ അന്ന് പറഞ്ഞത്. 
 
 
 
അടുത്ത ലേഖനം
സുരാജിന്റെ 'റോയ്' റിലീസ് എപ്പോള്‍? സംവിധായകന്‍ പറയുന്നു