കുഞ്ചാക്കോ ബോബനെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചു ! ചാക്കോച്ചന്റെ വീട്ടിലെ പരിപാടിക്ക് കാവ്യയ്‌ക്കൊപ്പം ദിലീപ് എത്തി

രേണുക വേണു| Last Updated: ചൊവ്വ, 11 ജനുവരി 2022 (09:11 IST)

നടിയെ ആക്രമിച്ച കേസില്‍ പ്രതി പട്ടികയിലുള്ള നടന്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകളും മൊഴികളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേസില്‍ തനിക്കെതിരെ സാക്ഷി പറഞ്ഞവരെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് മലയാളത്തിലെ തന്നെ ഒരു പ്രമുഖ നടനെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ വാര്‍ത്തകളാണ്.

നടിയെ ആക്രമിച്ച കേസില്‍ മലയാളത്തില്‍ നിന്ന് ഒരു പ്രമുഖ നടന്‍ ദിലീപിനെതിരെ മൊഴി നല്‍കിയിരുന്നു. ഈ മൊഴി ഏറെ പ്രസക്തവുമായിരുന്നു. ഈ നടനെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നത്. കേസിലെ സാക്ഷിയായ ഒരു മലയാള നടന്റെ വീട്ടിലെ ചടങ്ങിന് ക്ഷണിക്കപ്പെടാതെ തന്നെ ദിലീപെത്തിയെന്നും നടന്റെ മൊഴിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് നടന്‍ തയ്യാറായില്ലെന്നും തന്റെ നിലപാടില്‍ തന്നെ നടന്‍ ഉറച്ചു നിന്നെന്നുമാണ് തനിക്കറിയാന്‍ കഴിഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയിലാണ് വെളിപ്പെടുത്തിയത്. ഇതേപറ്റി പലപ്പോഴും ദിലീപ് സംസാരിക്കുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ച നടന്റെ പേര് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയില്ല.

എന്നാല്‍, നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കിയ പ്രമുഖ നടന്‍ കുഞ്ചാക്കോ ബോബനാണ്. മഞ്ജു വാര്യര്‍ അഭിനയിക്കുന്ന സിനിമയില്‍ നിന്ന് പിന്മാറാന്‍ ദിലീപ് തന്നെ പരോക്ഷമായി നിര്‍ബന്ധിച്ചിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കിയിരുന്നു. കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന്റെ മാമ്മോദീസ ചടങ്ങുകള്‍ക്കാണ് ദിലീപും കാവ്യയും എത്തിയത്. ഇതാണ് ബാലചന്ദ്രകുമാര്‍ ഉദ്ദേശിച്ചതെന്നാണ് വീഡിയോ സഹിതം പലരും അഭിപ്രായപ്പെടുന്നത്.

മാമ്മോദീസ ചടങ്ങുകള്‍ നടന്ന പള്ളിയിലേക്കാണ് ദിലീപും കാവ്യയും എത്തിയത്. ദിലീപിനോട് കുഞ്ചാക്കോ ബോബന്‍ കാര്യമായി ഒന്നും സംസാരിച്ചിരുന്നില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞ പ്രമുഖ നടന്‍ കുഞ്ചാക്കോ ബോബന്‍ ആണെന്ന് പലരും അഭിപ്രായപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :