2 വര്‍ഷം മാത്രമാണ് സിനിമയിലുണ്ടായത്, മാറിനില്‍ക്കാമെന്നത് തന്റെ തീരുമാനമായിരുന്നുവെന്ന് കാര്‍ത്തിക

Karthika
അഭിറാം മനോഹർ| Last Modified ഞായര്‍, 15 സെപ്‌റ്റംബര്‍ 2024 (11:19 IST)
Karthika
ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒത്തുകൂടലില്‍ വികാരഭരിതയായി നടി കാര്‍ത്തിക. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാര്‍ത്തിക ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. രണ്ട് വര്‍ഷം മാത്രം സിനിമയില്‍ അഭിനയിക്കുകയും പെട്ടെന്ന് അഭിനയം നിര്‍ത്തി സ്വകാര്യ ജീവിതത്തിലേക്ക് പോവുകയും ചെയ്ത കാര്‍ത്തിക ആ ഓര്‍മകളും ഒത്തുകൂടലില്‍ പങ്കുവെച്ചു.

വലിയ ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയ പതര്‍ച്ച കാര്‍ത്തികയില്‍ പ്രകടമായിരുന്നു. ആദ്യമായാണ് ഭര്‍ത്താവ് സുനില്‍ അപ്പുറത്ത് നില്‍ക്കുകയും ഞാന്‍ ഇപ്പുറത്ത് സ്റ്റേജില്‍ ഒറ്റയ്ക്ക് നില്‍ക്കുകയും ചെയ്യുന്നത്. അതിന്റെ ടെന്‍ഷന്‍ ഭയങ്കരമായുണ്ട്. 1987 ജൂലൈ 4. ഉണ്ണികളെ ഒരു കഥ പറയാം എന്ന മനോഹര സിനിമ ഉടലെടുത്തു. അന്നത്തെ കുട്ടികള്‍ വീണ്ടും ചേരുന്ന കൂട്ടായ്മയുടെ ഭാഗമാകുന്നതില്‍ സന്തോഷം.


നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയുമായി ബന്ധപ്പെട്ട് ഇങ്ങനൊരു വേദിയില്‍ നില്‍ക്കുന്നത്. ഇത്രയും ലൈറ്റും ക്യാമറയും കാണുമ്പോള്‍ ടെന്‍ഷനാകുന്നു. 2021 ജൂലൈ 6നാണ് ഉണ്ണികളെ ഒരു കഥ പറയാം എന്ന പേരില്‍ വാട്ട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയത്. അതില്‍ ആദ്യം കുറച്ചുപ്പേരെ ചേര്‍ത്തു. എന്റെ പരിമിതമായ ബന്ധങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരെ അന്വേഷിച്ചു തുടങ്ങി. അപ്പോഴാണ് കമല്‍ സര്‍ കുട്ടികളെ നമുക്കൊരു റീയൂണിയന്‍ പോലെയൊന്ന് സംഘടിപ്പിച്ചാലോ എന്ന് ചോദിച്ചത്. അപ്പോള്‍ ലാലങ്കിളിനെ കിട്ടുമോ എന്ന് അവര്‍ ചോദിച്ചു. അങ്ങനെ അദ്ദേഹം ഈയടുത്ത് മോഹന്‍ലാലിനെ കണ്ടു. പിന്നീട് ലാലേട്ടനാണ് ബാക്കി കാര്യങ്ങള്‍ നടത്താന്‍ മുന്‍കൈ എടുത്തത്.

ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കില്ല എന്നത് എന്റെ നീണ്ട നാളായുള്ള തീരുമാനമായിരുന്നു. എന്നാല്‍ ഇങ്ങനൊരു ഒത്തുചേരലില്‍ പങ്കെടുക്കാതിരുന്നാല്‍ അതെന്റെ സ്വാര്‍ഥതയായി മാറും. അതുകൊണ്ടാണ് ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഇവിടെ നില്‍ക്കുന്നത്. എന്റെ തീരുമാനത്തില്‍ മാറ്റമില്ല. ഒരു പൊതുപരിപാടിയിലും പങ്കെടുക്കില്ല. ഇതൊരു ഫാമിലി റിയൂണിയന്‍ ആയതുകൊണ്ടാണ് ഇവിടെ നില്‍ക്കുന്നത്. കാര്‍ത്തിക വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :