അഭിറാം മനോഹർ|
Last Modified വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (22:49 IST)
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രമാണ് തലൈവി.
സിനിമ പ്രഖ്യാപിച്ചത് മുതൽ സിനിമയിലെ ഓരോ അപ്‌ഡേറ്റുകളും സിനിമാലോകത്ത് വാർത്തകൾ സൃഷ്ടിച്ചിരുന്നു. ജയലളിതയായി ബോളിവുഡ് താരം
കങ്കണ റണാവത്ത് എത്തുമ്പോൾ എംജിആറിന്‍റെ റോളില്‍ എത്തുന്നത് അരവിന്ദ് സ്വാമിയാണ്.
ഇപ്പോഴിതാ സിനിമ കണ്ട് അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അച്ഛനും അമ്മയും തന്നെ അഭിനന്ദനം അറിയിച്ചുവെന്ന് പറഞ്ഞിരിക്കുകയാണ് കങ്കണ റണാവത്ത്. റിലീസിന് മുമ്പായി പ്രത്യേക സ്‌ക്രീനിംഗാണ് താരത്തിന്റെ മാതാപിതാക്കൾ കണ്ടത്. നാസറാണ് ചിത്രത്തിൽ കരുണാനിധിയുടെ വേഷം അവതരിപ്പിക്കുന്നത്.
ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.എ എൽ വിജയാണ് സംവിധാനം.