അഭിറാം മനോഹർ|
Last Updated:
ബുധന്‍, 11 നവംബര്‍ 2020 (18:56 IST)
ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും നിയന്ത്രണം കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തിനെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സർക്കാരിന്റെ
രാഷ്ട്രീയ അജണ്ട, സവിശേഷമായ
ലക്ഷ്യം വെച്ചുളള പ്രത്യയശാസ്ത്ര പ്രചാരണം എന്നിവയില്‍ നിന്ന് സര്‍ഗസൃഷ്ടികളെ സംരക്ഷിക്കേണ്ടത് ജനാധിപത്യത്തിന് പ്രധാനപ്പെട്ടതാണെന്നും മുരളി ഗോപി.
സർഗാത്മഗതയെ സെൻസർ ചെയ്യാനുള നീക്കങ്ങൾ ഏത് ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമിലുണ്ടായാലും അതിനെ കൂട്ടായി നിയമപരമായി നേരിടണം. സേ നോ ടു സെന്‍സര്‍ഷിപ്പ് എന്ന ഹാഷ്ടാഗോടെ ഫേസ്‌ബുക്കിലാണ് മുരളി ഗോപി തന്റെ അഭിപ്രായം പങ്കുവെച്ചത്.
ഓൺലൈൻ ന്യൂസ് പോർട്ടലുകളും ഒടിടി പ്ലാറ്റ് ഫോമുകളെയും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ കീഴിലാക്കിയാണ്
കേന്ദ്ര സർക്കാർ ഇന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം അടക്കമുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ കണ്ടന്റുകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പബ്ലിഷ് ചെയ്യുന്ന കണ്ടന്റുകള്‍ക്കും ഇനി മുതല്‍ നിയന്ത്രണം ബാധകമായിരിക്കും.