‌മമ്മൂട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും, മഴയെത്തും മുൻപെയിലെ ഇന്റിമേറ്റ് രംഗം ഒഴിവാക്കേണ്ടി വന്നു: കമൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 6 മാര്‍ച്ച് 2022 (18:27 IST)
ചില കാഴ്‌ച്ചപ്പാടുകൾ തൊണ്ണൂറുകളിലെ സിനിമയെ ബാധിച്ചിട്ടുണ്ടെന്ന് സംവിധായകൻ കമൽ. കുടുംബ പ്രേക്ഷകര്‍ക്ക് ഇന്റിമസി സീനുകള്‍ പറ്റാത്തത് കൊണ്ട് പല സിനിമകളും ചെയ്യാതെ പോയിട്ടുണ്ടെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

തൊണ്ണൂറുകളില്‍ ചെയ്ത മഴയെത്തും മുന്‍പെയിൽ
ആനിയുടെ കഥാപാത്രവും നന്ദന്‍ മാഷുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം നിര്‍മ്മാതാവായ മാധവന്‍ നായരുടെയും മറ്റ് പലരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. നായകനായ മ്മൂട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുമെന്നതും അധ്യാപക- വിദ്യാര്‍ത്ഥി ബന്ധത്തെ അപ്രകാരം ചിത്രീകരിക്കുന്നതുമായിരുന്നു അന്ന് പ്രശ്‌നമായി ചൂണ്ടികാണിച്ചത്. ശ്രീനിവാസനും അത്തരം ഒരു രംഗം ചിത്രീകരിക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു.

ഞാൻ റിസ്‌ക് ഏറ്റെടുക്കാമെന്ന് പറഞ്ഞത് കൊണ്ടാണ് അഴകിയ രാവണനില്‍ ബിജു മേനോന്റെയും ഭാനുപ്രിയയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ശാരീരിക ബന്ധം സിനിമയിൽ ചിത്രീകരിച്ചത്. മറ്റൊരാളുടെ കൂടെ ജീവിച്ച പെണ്ണിനെ ഏറ്റെടുക്കുന്നത് ശങ്കര്‍ദാസിന്റെ മഹത്വമായി ഉദ്ഘോഷിക്കുന്ന തരത്തിലാണ് ചിത്രീകരിക്കേണ്ടി വന്നത്. അങ്ങനെയുള്ള പല പ്രശ്‌നങ്ങളും ആ കാലഘട്ടത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട്. നായികയുടെ പരിശുദ്ധി അന്ന് വിഷയമായത് കൊണ്ടാണ് മഴയെത്തും മുന്‍പെ’ ഹിറ്റ് ആയതും, ‘അഴകിയ രാവണന്‍’ അത്ര ഹിറ്റ് ആവാതെ പോയതും’, കമൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :