മലയാള സിനിമയിൽ നിന്ന് വിട്ടു‌നിൽക്കുന്നത് മനഃസമാധാനത്തിന് വേണ്ടി: തു‌റന്ന് പറഞ്ഞ് ഭാവന

അഭിറാം മനോഹർ| Last Modified ഞായര്‍, 6 മാര്‍ച്ച് 2022 (18:12 IST)
മലയാള സിനിമയിലെ മിന്നും താരമായിരുന്നെങ്കിലും മലയാള സിനിമയിൽ ഇപ്പോൾ സജീവമല്ല നടി ഭാവന. 2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രമാണ് താരം ഒടുവില്‍ വേഷമിട്ട മലയാള സിനിമ. ഇപ്പോഴിതാ മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഭാവന.

മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ബോധപൂര്‍വ്വമാണ് എന്നാണ് പറയുന്നത്. മനസമാധാനത്തിന് വേണ്ടിയാണ് മലയാള സിനിമകളിൽ നിന്നും മാറി നിൽക്കുന്നതെന്നും ഇപ്പോൾ കന്നടയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന‌തെന്നും താരം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :