മുകേഷ് മമ്മൂട്ടിക്ക് അനിയനാണ്, പക്ഷേ മോഹന്‍ലാലിന് ചേട്ടന്‍ ! ഇവര്‍ തമ്മിലുള്ള പ്രായവ്യത്യാസം അറിയുമോ?

രേണുക വേണു| Last Modified ശനി, 5 മാര്‍ച്ച് 2022 (13:16 IST)

മലയാളത്തില്‍ വളരെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത നടനാണ് മുകേഷ്. നായകനായും ഹാസ്യതാരമായും സ്വഭാവ നടനായും മുകേഷ് തിളങ്ങിയിട്ടുണ്ട്. കേരള നിയമസഭയിലെ അംഗം കൂടിയാണ് മുകേഷ്.

മുകേഷിന്റെ ജന്മദിനമാണ് ഇന്ന്. 1957 മാര്‍ച്ച് അഞ്ചിനാണ് താരം ജനിച്ചത്. തന്റെ 65-ാം ജന്മദിനമാണ് മുകേഷ് ഇന്ന് ആഘോഷിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച നടനാണ് മുകേഷ്. എല്ലാവരുമായി വളരെ അടുത്ത സൗഹൃദവുമുണ്ട്.

പ്രായത്തില്‍ മോഹന്‍ലാലിനേക്കാള്‍ മൂത്തതാണ് മുകേഷ്. അതായത് മോഹന്‍ലാലിന് ചേട്ടന്‍ ! 1960 ലാണ് മോഹന്‍ലാലിന്റെ ജനനം. മോഹന്‍ലാലിനേക്കാള്‍ മൂന്ന് വയസ് കൂടുതലാണ് മുകേഷിന്. മമ്മൂട്ടിയേക്കാള്‍ ഏഴ് വയസ് കുറവും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :