ഇത് ഒഫീഷ്യല്‍ ! വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങളുമായി കാളിദാസ് ജയറാം

കെ ആര്‍ അനൂപ്| Last Modified ശനി, 11 നവം‌ബര്‍ 2023 (13:10 IST)
കാളിദാസിന്റെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.മോഡലായ തരിണി കലിംഗരായരുമായി താന്‍ പ്രണയത്തിലാണെന്ന് നടന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും ഇപ്പോഴിതാ നടന്‍ തന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.


കാളിദാസിന്റെ വിവാഹ നിശ്ചയത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തന്റെ പ്രണയത്തെക്കുറിച്ച് വാലന്റൈന്‍ ഡേയിലാണ് കാളിദാസ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. വിവാഹത്തെക്കുറിച്ച് നടന്‍ തുറന്നു സംസാരിച്ചിരുന്നു.ഷി തമിഴ് നക്ഷത്ര 2023 അവാര്‍ഡിന് കാമുകി തരിണിയുടെ കൂടെയായിരുന്നു കാളിദാസ് എത്തിയത്.വിവാഹം വൈകാതെയുണ്ടാകും എന്ന വേദിയില്‍ വച്ച് നടന്‍ പറഞ്ഞിരുന്നു.2023ലെ അവാര്‍ഡ് തരിണി ള്‍ ഏറ്റുവാങ്ങിയപ്പോള്‍ വേദിയിലേക്ക് കാളിദാസും എത്തിയിരുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :