അനുബന്ധ വാര്‍ത്തകള്‍
- ആ ഒരൊറ്റ കാരണം കൊണ്ട് നോ പറഞ്ഞു, ഐശ്വര്യ റായ് അരങ്ങേറേണ്ടിയിരുന്നത് ആ സൂപ്പർഹിറ്റ് ചിത്രത്തിൽ
- 'ആദ്യമായി പാടിയ ചിത്രം പുറത്തിറങ്ങാത്ത റൊമാന്റിക് ഗായകന്'; സോനു നിഗത്തിന് ഇന്ന് 48-ാം ജന്മദിനം
- സാധാരണ ത്രില്ലര്‍ അല്ല,സണ്ണി ലിയോണിന്റെ 'ഷീറോ' ഷൂട്ടിംഗ് അവസാനഘട്ടത്തില്‍, പുതിയ വിവരങ്ങള്‍ ഇതാ
- photos|ബ്ലാക്ക് ആന്‍ഡ് വൈറ്റ്, കറുപ്പിന്റെ അഴകില്‍ സാറ അലി ഖാന്
- ഞാൻ ഗ്ലാമറസ് റോളുകളിൽ അഭിനയിക്കുന്നത് അമ്മയ്ക്കിഷ്ടമാണ്: മനസ് തുറന്ന് കരീന കപൂർ
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന കാജോളിന്റെ പ്രായം എത്രയെന്ന് അറിയാമോ ?
ബോളിവുഡ് താരസുന്ദരി കാജോളിന് ഇന്ന് 47-ാം ജന്മദിനം. അന്നും ഇന്നും ഒരുപോലെ കാജോള്‍ സിനിമകള്‍ കാണുവാന്‍ ആളുകളുണ്ട്.1974 ഓഗസ്റ്റ് 5 നായിരുന്നു നടി ജനിച്ചത്. താരത്തെ കുറിച്ച് കൂടുതല്‍ അറിയാം.
ബോളിവുഡിലെ പ്രമുഖ നടന്മാരിലൊരാളായ അജയ് ദേവ്ഗണ് ആണ് കാജോളിന്റെ ഭര്‍ത്താവ്. 1999-ലായിരുന്നു ഇരുവരും വിവാഹം ചെയ്തത്. താര ദമ്പതിമാര്‍ക്ക് ആദ്യ കുഞ്ഞു പിറന്നത് 2003-ലായിരുന്നു.നിസ എന്നാണ് മകളുടെ പേര്.
സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു തന്നെയാണ് നടിയുടെ വരവും. നിര്‍മ്മാതാവായ ഷോമു മുഖര്‍ജിയുടേയും നടിയായ തനൂജയുടെയും മകളാണ് കാജോള്‍. 2008 ല്‍ നടിയുടെ പിതാവ് മരിച്ചു.
എത്ര എത്രയോ കാജോള്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇന്നും മായാതെ നില്ക്കുന്നു.ഷാരൂഖാനൊപ്പവും അമീര്ഖാനൊപ്പവും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്ക് കൂടെ നടി സിനിമകള്‍ ചെയ്തിട്ടുണ്ട്. ബേഖുദി എന്ന സിനിമയിലൂടെയാണ് നടി അഭിനയരംഗത്തെത്തിയത്.1992ല്‍ ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. 1993ല്‍ പുറത്തിറങ്ങിയ ബാസിഗര്‍,2006 ല്‍ ഫന 2001ലെ കഭി ഖുഷി കഭി ഗം തുടങ്ങി എത്രയോ എത്രയോ ചിത്രങ്ങള്‍. വിവാഹശേഷം സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തെങ്കിലും ഇടയ്ക്കിടെ നല്ല സിനിമകളില്‍ നടി അഭിനയിച്ച കൊണ്ടേയിരുന്നു. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ധനുഷിനൊപ്പം വേലയില്ലാ പട്ടധാരിയുടെ രണ്ടാംഭാഗത്തില്‍ കാജോള്‍ അഭിനയിച്ചു.