അനുബന്ധ വാര്‍ത്തകള്‍
- വരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി
- ജയരാജിനൊപ്പം വീണ്ടും നടന് ഉണ്ണി മുകുന്ദന്,കാഥികന് ടീസര്‍ നാളെ എത്തും
- കമൽ- മണിരത്നം ചിത്രത്തിൽ നയൻതാരയും തൃഷയും കൂടെ, ഞെട്ടിക്കുന്ന അപ്ഡേറ്റ്
- 'തങ്കലാന്' ബ്രഹ്മാണ്ഡ ടീസര പുറത്ത്,ഇതുവരെ കാണാത്ത വിക്രം, സിനിമയ്ക്കായുള്ള കാത്തിരിപ്പില്‍ ആരാധകര്‍
- ടെലിവിഷന്‍ മേഖലയ്ക്ക് മറ്റൊരു നഷ്ടം കൂടി; നടി പ്രിയ അന്തരിച്ചു
കൈതി 2ല്‍ വമ്പന്‍ താരനിര, വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ്
സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് കൈതി 2 .ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നിന്നാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ തുടക്കം. തുടര്‍ന്ന് വിക്രം, ലിയോ ചിത്രങ്ങള്‍ കൂടി സംവിധായകന് ചെയ്തു. കൈതി രണ്ടാം ഭാഗത്തിലൂടെ ആ യൂണിവേഴ്സ് കൂടുതല്‍ വലുതാക്കാനുള്ള ശ്രമത്തിലാണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും.കൈതി ഭാഗത്തില്‍ കാര്‍ത്തി മാത്രമല്ല ഉണ്ടാക്കുക വലിയ സൂപ്പര്‍താരങ്ങളും ഇതില്‍ ഉണ്ടാകുമെന്ന് ലോകേഷ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഈ യൂണിവേഴ്സിലെ താരങ്ങളെല്ലാം ചിലപ്പോള്‍ അതിഥി വേഷത്തിലും അല്ലാതെയും പ്രത്യക്ഷപ്പെടാനുള്ള സാധ്യത സംവിധായകന് തള്ളിക്കളയുന്നില്ല.
വിജയ്, സൂര്യ, കമല്‍ ഹാസന്, ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങിയ താരങ്ങള്‍ ഈ യൂണിവേഴ്സിന്റെ ഭാഗമാണ്. ആരെല്ലാം കൈതി രണ്ടില്‍ എത്തും എന്നത് കണ്ടു തന്നെ അറിയണം.
രജനികാന്തിനെ നായകനാക്കി പുതിയ ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ലോകേഷ്. ഇത് എല്‍ സി യു വില്‍ വരുന്ന സിനിമയല്ല. അതിനുശേഷം കൈതി 2 , സൂര്യ നായകനായ റോളക്സ്, വിക്രം 2 തുടങ്ങിയ ചിത്രങ്ങള്‍ ഉണ്ടാകും.