'തങ്കലാന്‍' ബ്രഹ്‌മാണ്ഡ ടീസര പുറത്ത്,ഇതുവരെ കാണാത്ത വിക്രം, സിനിമയ്ക്കായുള്ള കാത്തിരിപ്പില്‍ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 നവം‌ബര്‍ 2023 (14:31 IST)
ഇതുവരെ കാണാത്ത വിക്രം, പാ രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാന്‍ എന്ന സിനിമ പ്രേമികള്‍ക്ക് പുത്തന്‍ ഒരു അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പ് നല്‍കി ടീസര്‍ പുറത്തിറങ്ങി. വിക്രമിന്റെ പ്രകടനം തന്നെയാണ് ടീസറിലെ ഹൈലൈറ്റ്.
സിനിമയുടെ പശ്ചാത്തലവും മറ്റു കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നതാണ് ടീസര്‍. യുദ്ധ രംഗങ്ങളും ടീസറില്‍ കാണാനാകുന്നു. നേരത്തെ തന്നെ നിര്‍മ്മാതാക്കള്‍ റിലീസ് പ്രഖ്യാപിച്ചിരുന്നു.രക്തയുദ്ധങ്ങള്‍ സ്വതന്ത്ര്യത്തിലേക്ക് നയിക്കും, ദൈവ മകന്റെ ഉദയം എന്നീ ക്യാപ്ഷനുകള്‍ ടീസറില്‍ എഴുതി കാണിക്കുന്നുണ്ട്. ജീവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

2024 ജനുവരി 26ന് ചിത്രം തിയേറ്ററുകളില്‍ എത്തും.സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :