കേരളത്തില്‍ നിന്ന് മാത്രം 'കടുവ' എത്ര കോടി നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 ജൂലൈ 2022 (11:18 IST)
പൃഥ്വിരാജും ഷാജി കൈലാസും തങ്ങളുടെ പുതിയ ചിത്രമായ 'കാപ്പ' ചിത്രീകരണ തിരക്കിലാണ്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പോസ്റ്ററുകള്‍ ഈയടുത്ത് നിര്‍മാതാക്കള്‍ പുറത്തിറക്കിയിരുന്നു. ഇരുവരുടെയും പുതിയ ചിത്രമായ കടുവ രണ്ടാമത്തെ ആഴ്ചയും പ്രദര്‍ശനം തുടരുകയാണ്. ആഗോളതലത്തില്‍ 40.05 കോടി രൂപ കളക്ഷനാണ് ചിത്രം നേടിയത്. റിലീസ് ചെയ്ത് 13-ാം ദിവസമാണ് ഈ നേട്ടത്തില്‍ സിനിമ എത്തിയത്. ഇപ്പോഴിതാ കേരളത്തില്‍ നിന്നുള്ള കളക്ഷന്‍ റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു.
'കടുവ' കേരള ബോക്സ് ഓഫീസില്‍ നിന്നും 20.25 കോടിയിലധികം കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.വിദേശത്ത് നിന്ന് 18 കോടി രൂപ നേടി.
1.8 കോടി ROI (നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം).
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :