'കടുവ' തിയേറ്ററില്‍ പോയി കണ്ടു,സുരേഷ്‌ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്ന് കുറുവച്ചന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ജൂലൈ 2022 (17:12 IST)

കടുവ രണ്ടാമത്തെ ആഴ്ചയിലും പ്രദര്‍ശനം തുടരുകയാണ്.പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ ജോസ് കുറുവച്ചന്റെ കഥ പറയുന്ന സിനിമ കുറുവച്ചന്‍ തന്നെ തിയേറ്ററില്‍ പോയി കണ്ടു.

തന്റെ ജീവിതത്തില്‍ നിന്ന് എടുത്ത സിനിമയാണ് കടുവ എന്ന് കുറുവച്ചന്‍.ഞാനുമായിട്ട് അല്‍പ്പമെങ്കിലും രൂപസാദൃശ്യമുള്ള ഒരാളായിരുന്നെങ്കില്‍ നന്നായിരുന്നേ എന്നാണ് അദ്ദേഹം പറയുന്നത്.സുരേഷ്‌ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും കുറുവച്ചന്‍ മനോരമന്യൂസിനോട് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :