40 കോടി കടന്ന് കടുവ, നേട്ടം 13 ദിവസം കൊണ്ട് !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 ജൂലൈ 2022 (11:09 IST)
കംപ്ലീറ്റ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ സിനിമകള്‍ മലയാളി പ്രേക്ഷകര്‍ തിയേറ്ററില്‍ എത്തി കാണാന്‍ ഇഷ്ടപ്പെടുന്നു എന്നതിനുള്ള തെളിവാണ് കടുവ എന്ന ചിത്രത്തിന്റെ വിജയം. അതുതന്നെയാണ് പൃഥ്വിരാജും ആഗ്രഹിച്ചത്. മോളിവുഡില്‍ കൂടുതല്‍ ആക്ഷന്‍ എന്റര്‍ടെയ്നര്‍ സിനിമകള്‍ വരുന്നതിന് കടുവയുടെ വിജയം ഒരു തുടക്കമാകും എന്നാണ് പൃഥ്വിരാജും അണിയറ പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്. അങ്ങനെ വരുകയാണെങ്കില്‍ റിയലിസ്റ്റിക് സിനിമകള്‍ക്ക് ഇടവേള കൂടിയാകും. കടുവ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ചിത്രം ലോകമെമ്പാടുമായി 40 കോടിയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ട്.
പൃഥ്വിരാജ് സുകുമാരന്‍ - ഷാജി കൈലാസ് ടീമിന്റെ ആക്ഷന്‍ എന്റര്‍ടെയ്നര്‍ 'കടുവ' ആഗോളതലത്തില്‍ 40.05 കോടി രൂപ നേടി. റിലീസ് ചെയ്ത് 13-ാം ദിവസമാണ് ഈ നേട്ടത്തില്‍ സിനിമ എത്തിയത്.ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :