പൃഥ്വിരാജ് അല്ലാതെ മറ്റൊരു മലയാള നടന്‍ ഇല്ല , പുതിയ നേട്ടവുമായി താരം !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 15 ജൂലൈ 2022 (10:44 IST)
പൃഥ്വിരാജ് കരിയറിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നുപോകുന്നത്. താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ നാല് ചിത്രങ്ങളും 25 കോടി കളക്ഷന്‍ പിന്നിട്ടു എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഈ നേട്ടത്തില്‍ എത്തുന്ന ആദ്യത്തെ മലയാളി നടനായി മാറി പൃഥ്വിരാജ് എന്ന തരത്തിലുള്ള പോസ്റ്ററുകള്‍ ഫാന്‍സ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്.

പൃഥ്വിരാജിന്റെ കടുവ 30 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. സിനിമയുടെ പ്രദര്‍ശനം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നു. കഴിഞ്ഞ ദിവസമാണ് ആടുജീവിതം ചിത്രീകരണം പൂര്‍ത്തിയായ വിവരം നടന്‍ അറിയിച്ചത്.കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ ആക്ഷന്‍ എന്റര്‍ടെയ്നര്‍ 'സലാര്‍' ഉള്‍പ്പെടെയുള്ള

പ്രോജക്റ്റുകളും നടന്റെ മുന്‍പില്‍ ഉണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :