ഭാര്യാഭര്‍തൃ ബന്ധത്തിലെ സങ്കീര്‍ണതകള്‍; ശ്രദ്ധ നേടി മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ട്രെയ്‌ലര്‍

മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

രേണുക വേണു| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (08:24 IST)

മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാതല്‍ The Core' ന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് പേജ് വഴിയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. നവംബര്‍ 23 വ്യാഴാഴ്ച ചിത്രം തിയറ്ററുകളിലെത്തും.

മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യയായി ജ്യോതിക അഭിനയിക്കുന്നു. ഓമന എന്നാണ് ജ്യോതികയുടെ കഥാപാത്രത്തിന്റെ പേര്. ഭാര്യഭര്‍തൃ ബന്ധത്തിലെ സങ്കീര്‍ണതകളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നതെന്നാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്.




ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം മാത്യുസ് പുളിക്കന്‍. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സാലു കെ തോമസ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :