ഗരുഡന്‍ താഴെയിറങ്ങിയോ ? ഇതുവരെയുള്ള കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ശനി, 11 നവം‌ബര്‍ 2023 (16:46 IST)
സുരേഷ് ഗോപിയുടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ഗരുഡന്‍. നവംബര്‍ മൂന്നിന് റിലീസ് ചെയ്ത സിനിമ രണ്ടാം വാരത്തിലേക്ക് കടന്നു. ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സിനിമയുടെ ആഗോള കളക്ഷന്‍ ആദ്യവാരം പിന്നിടുമ്പോള്‍ 15.30കോടിക്കടുത്താണ് റിപ്പോര്‍ട്ട്. ഇന്നലത്തെ പ്രദര്‍ശനം അവസാനിപ്പിച്ചത് വരെയുള്ള കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടാമത്തെ വെള്ളിയാഴ്ചയായ ഇന്നലെ 70 ലക്ഷത്തിനും മുകളില്‍ നേടാന്‍ ഗരുഡന്‍ സിനിമയ്ക്കായി.


ശനിയും ഞായറും കൂടി കഴിയുമ്പോള്‍ സിനിമ 20 കോടി നേടുമോ എന്നത് കണ്ടറിയാം. തമില്‍ നിന്നും മലയാളത്തില്‍ നിന്നും പുതിയ സിനിമകള്‍ കൂടി റിലീസ് ചെയ്തതോടെ ഗരുഡന്റെ കളക്ഷനെ അത് ബാധിക്കുമോ എന്നതും വരും ദിവസങ്ങളില്‍ അറിയാം.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :