1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kaapa is currently scheduled to hit theatres on December 22

കാപ്പ റിലീസിന് ഇനി രണ്ട് നാള്‍

ആസിഫ് അലി
കടുവയുടെ വിജയത്തിന് പിന്നാലെ പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന കാപ്പ റിലീസിന് ഇനി രണ്ടു നാള്‍ കൂടി. ഡിസംബര്‍ 22ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
അപര്‍ണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
സാനു ജോണ്‍ വര്‍ഗ്ഗീസ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.ജസ്റ്റിന്‍ വര്‍ഗ്ഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. 
 
 
 
 
അടുത്ത ലേഖനം
റിലീസിന് ഒരുങ്ങി 'ത തവളയുടെ ത', അനുമോളിന്റെ ഫാന്റസി ചിത്രം