ആസിഫ് അലിക്ക് മമ്മൂട്ടിയുടെ വക റോളക്‌സ് വാച്ച്; വില കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ !

മെഗാസ്റ്റാറിന്റെ സമ്മാനം കണ്ട് ആസിഫ് അലി ഞെട്ടി

രേണുക വേണു| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2022 (11:21 IST)

റോഷാക്കില്‍ മുഖംമൂടിയിട്ട് അഭിനയിച്ച ആസിഫ് അലിയെ നിര്‍മാതാവ് മമ്മൂട്ടി മറന്നില്ല. റോഷാക്കിന്റെ വിജയം ആഘോഷിക്കുന്ന വേളയില്‍ ആസിഫ് അലിക്ക് ഉഗ്രന്‍ സമ്മാനം നല്‍കിയാണ് മമ്മൂട്ടിയുടെ സര്‍പ്രൈസ്. റോളക്‌സ് കമ്പനിയുടെ ആഡംബര വാച്ചാണ് മമ്മൂട്ടി ആസിഫ് അവിക്ക് സമ്മാനമായി നല്‍കിയത്. റോഷാക്കിന്റെ വിജയാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം.


തമിഴ് സിനിമ 'വിക്രം' വന്‍ വിജയമായപ്പോള്‍ കമല്‍ഹാസന്‍ സൂര്യയ്ക്ക് റോളക്‌സ് വാച്ച് വാങ്ങിച്ചുകൊടുത്തിരുന്നല്ലോ എന്ന് പറഞ്ഞാണ് മമ്മൂട്ടി ആസിഫ് അലിക്കുള്ള സമ്മാനത്തെ കുറിച്ച് സൂചന നല്‍കിയത്. ആസിഫ് തന്നോട് റോളക്‌സ് വാച്ച് വാങ്ങിച്ചു തരുമോ എന്ന് മുന്‍പ് ചോദിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് മമ്മൂട്ടി അപ്രതീക്ഷിത സമ്മാനം പ്രഖ്യാപിച്ചത്.

മെഗാസ്റ്റാറിന്റെ സമ്മാനം കണ്ട് ആസിഫ് അലി ഞെട്ടി. സന്തോഷം അടക്കാന്‍ സാധിക്കാതെ ആസിഫ് മമ്മൂട്ടിയെ കെട്ടിപിടിച്ചു.




ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മകന്റെ ഭാര്യ അമാല്‍ സുഫിയ എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി റോഷാക്ക് വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.


അതേസമയം, മമ്മൂട്ടി ആസിഫ് അലിക്ക് സമ്മാനിച്ച വാച്ചിന് 15 ലക്ഷത്തോളം രൂപ വിലയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :