അനുബന്ധ വാര്‍ത്തകള്‍
- ഇലക്ഷന് ഐ.ഡി.കാര്‍ഡ് കാണിച്ച് അറുപത് കഴിഞ്ഞവരുടെ 'വികൃതി'; പൊലീസിന് തലവേദന
- മുത്തശ്ശിക്ക് സാരി കൊടുക്കാന്‍ പോയി; 500 രൂപ പിഴയടച്ച് യുവാവ്
- മലപ്പുറത്ത് കോവിഡ് വ്യാപനം വീടുകളില്‍; ഗുരുതര സ്ഥിതിവിശേഷം
- ഹാർബറുകളിൽ നടത്തിയ കൂട്ട പരിശോധനയിൽ 77 പേർക്ക് കോവിഡ്
- കോവിഡ് ബാധിച്ചു മരിച്ചവരുടെ ആഭരണം കാണാനില്ല: അന്വേഷണം തുടങ്ങി
കോവിഡ് മുക്തനായി ജൂനിയര്‍ എന്‍ടിആര്‍,ഡോക്ടര്‍മാരോട് നന്ദി പറഞ്ഞ് നടന്
തെലുങ്ക് നടന് ജൂനിയര്‍ എന്‍ടിആറിന് കോവിഡ് നെഗറ്റീവായി. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് മികച്ച പരിചരണം നല്കിയ ഡോക്ടര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും നടന് നന്ദി പറഞ്ഞു.
എല്ലാവരും പോസിറ്റീവായി തുടരണമെന്ന് ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.
'കോവിഡ് നെഗറ്റീവ് ആയതില്‍ എനിക്ക് സന്തോഷമുണ്ട്.എല്ലാ ആശംസകള്‍ക്കും, എല്ലാവര്ക്കും നന്ദി.എന്റെ ഡോക്ടര്‍മാരോട് നന്ദി പറയാന്‍ ഈ അവസരം ഞാന്‍ ആഗ്രഹിക്കുന്നു - കിംസ് ഹോസ്പിറ്റലുകളില്‍ നിന്നുള്ള ഡോ. പ്രവീണ്‍ കുല്‍ക്കര്‍ണിക്കും എന്റെ കസിന് ഡോ. വീരുവിനും ടെനെറ്റ് ഡയഗ്നോസ്റ്റിക്സിനും. അവരുടെ മികച്ച പരിചരണം എന്നെ വളരെയധികം സഹായിച്ചു.
കോവിഡ് 19 വളരെ ഗൗരവമായി കാണേണ്ടതുണ്ട്. എന്നാല്‍ നല്ല ശ്രദ്ധയോടെയും നല്ല മനസ്സോടെയും കഴിഞ്ഞ് ഈ രോഗം മറികടക്കുന്നതാണ്.
ഈ പോരാട്ടത്തിലെ നിങ്ങളുടെ ഏറ്റവും വലിയ ആയുധമാണ് നിങ്ങളുടെ ഇച്ഛാശക്തി. ശക്തമായി തുടരുക. പരിഭ്രാന്തി വേണ്ട. മാസ്ക് ധരിക്കുക. വീട്ടില്‍ തന്നെ തുടരുക'- ജൂനിയര്‍ എന്‍ടിആര്‍ കുറിച്ചു.
നടന്റെ ജന്മദിനത്തോടനുബന്ധിച്ച് 'ആര്‍ആര്‍ആര്‍'ഇക്കഴിഞ്ഞ ദിവസം സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.