1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Joju George

ജോജു ജോര്‍ജ് മദ്യപിച്ചിരുന്നോ ? പരിശോധന ഫലം പുറത്ത്

ജോജു ജോര്‍ജ്
ജോജുജോര്‍ജ് മദ്യപിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസുകാര്‍ ആരോപണം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് നടന്‍ വൈദ്യപരിശോധന നടത്തിയത്. വൈദ്യപരിശോധന ഫലം പുറത്തുവന്നു.നടന്‍ മദ്യപിച്ചിരുന്നില്ല എന്നാണ് റിസള്‍ട്ട്. 
 
സ്ത്രീകള്‍ക്ക് നേരെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട കേസ് മാത്രമായിരിക്കും നടനെതിരെ ഇനി ഉണ്ടാക്കുക. ജോജു ജോര്‍ജിനെ പ്രതിഷേധം പ്രതിഷേധം വെറും ഷോ മാത്രമാണഞന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. 
 
റോഡ് ബ്ലോക്ക് ചെയ്തുകൊണ്ടുളള സമരം ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്നും അതിനാലാണ് താന്‍ സ്വരം ഉയര്‍ത്തിയതെന്നും രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും ജോജു പറയുന്നു. താന്‍ ഷോ കാണിക്കാന്‍ വന്നതെല്ലെന്നും നടന്‍ മാധ്യമങ്ങളോട് പറഞ്ഞു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
2010-ല്‍ ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ തുടങ്ങി 'ബ്രോ ഡാഡി' വരെ, മോഹന്‍ലാലിനൊപ്പം കനിഹ, കുറിപ്പ്