രേണുക വേണു|
Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (09:09 IST)
ജോണി ആന്റണി സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ സിനിമയാണ് 'ഈ പട്ടണത്തില്‍ ഭൂതം'. മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ സിനിമ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഭൂതം ആയാണ് മമ്മൂട്ടി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമ തിയറ്ററില്‍ അത്ര വലിയ ഹിറ്റായിരുന്നില്ല. പിന്നീട് മിനിസ്‌ക്രീനില്‍ എത്തിയപ്പോള്‍ കുട്ടികളുടെ പ്രിയപ്പെട്ട സിനിമയാകുകയും ചെയ്തു.
ഒരു വെക്കേഷന്‍ കാലത്താണ് ഇറങ്ങിയിരുന്നതെങ്കില്‍ പട്ടണത്തില്‍ ഭൂതം മികച്ച വിജയം നേടിയേനെ എന്നാണ് ജോണി ആന്റണി പറയുന്നത്. പട്ടണത്തില്‍ ഭൂതം ചെയ്യേണ്ടിയിരുന്നില്ലെന്ന് തനിക്ക് പിന്നീട് തോന്നിയിട്ടുണ്ടെന്നും ജോണി ആന്റണി പറയുന്നു. ഭൂതത്തിന്റെ കഥാപാത്രം ശബ്ദം താഴ്ത്തി സംസാരിക്കുന്നത് മമ്മൂട്ടിയുടെ തന്നെ ഐഡിയയായിരുന്നെന്നും ജോണി ആന്റണി പറഞ്ഞു.