ജയസൂര്യ കൊഞ്ചിക്കുന്നത് മലയാള സിനിമയിലെ പ്രമുഖ നടന്റെ മകനെ ! ആരാണെന്ന് പിടികിട്ടിയോ?

കെ ആര്‍ അനൂപ്| Last Modified ശനി, 26 നവം‌ബര്‍ 2022 (09:04 IST)
തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു ജയസൂര്യ. തന്റെ സുഹൃത്ത് കൂടിയായ മണികണ്ഠന്‍ ആചാരിയെയും കുടുംബത്തെയും ഇവിടെ വച്ച് കാണാനിടയാവുകയും നടന്റെ കുട്ടിയെ താലോലിക്കുകയും ചെയ്യുന്ന ജയസൂര്യയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

മണികണ്ഠന്റെ കൂടെ ഭാര്യ അഞ്ജലിയും മകന്‍ ഇസൈയും ഉണ്ടായിരുന്നു.
അനന്തന്റെ പുറത്തിരിയ്ക്കുന്ന മഹാവിഷ്ണുവാണ് പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഉപദേവനായി ഗണപതിയെ മാത്രമാണ് ഇവിടെയുള്ളത്.

ഗുരു സോമസുന്ദരവും ബേസില്‍ ജോസഫും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ചാള്‍സ് എന്റര്‍പ്രൈസസ്' എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് മണികണ്ഠന്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :