ഒടിടി റിലീസ് പ്രഖ്യാപിച്ച് പൊങ്കുന്നം വര്‍ക്കിയുടെ 'ശബ്ദിക്കുന്ന കലപ്പ', ജയരാജ് ഒരുക്കിയ ചിത്രം ഇന്നുമുതല്‍ റൂട്ട്‌സില്‍

കെ ആര്‍ അനൂപ്| Last Modified ശനി, 1 മെയ് 2021 (15:00 IST)

പൊങ്കുന്നം വര്‍ക്കിയുടെ ചെറുകഥയായ സംവിധായകന്‍ ജയരാജ് ഒരു ഹ്രസ്വചിത്രമാക്കി മാറ്റിയിരുന്നു. വിവിധ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഇപ്പോള്‍ ഇത് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നുമുതല്‍ (മെയ് 1) റൂട്ട്‌സ് എന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ കാണാം.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്.കര്‍ഷകനും ഉഴവുകാളയും തമ്മിലുള്ള ഹൃദയബന്ധ മനോഹരമായ ഫ്രെയിമുകളിലൂടെ സിനിമ വരച്ചു കാണിക്കും.നിഖില്‍ എസ് പ്രവീണ്‍ ചായാഗ്രഹണവും ശ്രീജിത്ത് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :