നിയുക്ത മേല്‍ശാന്തി വികെ ജയരാജ് പോറ്റി ശബരിമല സന്നിധിയില്‍

പത്തനംതിട്ട| ശ്രീനു എസ്| Last Updated: ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (10:27 IST)
ശ്രീ ധര്‍മ്മശാസ്താവിനെ തൊഴുതു വണങ്ങി നിയുക്ത മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി. ഇന്നലെ രാവിലെ 10 മണിയോടെയാണ് ശബരിമല നിയുക്ത മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ശബരിമല സന്നിധിയില്‍ എത്തിയത്. കലിയുഗവരദനെ തൊഴുതു വണങ്ങി, ശ്രീകോവിലില്‍ നിന്ന് പ്രസാദവും വാങ്ങിയ ശേഷം മാളികപ്പുറം ദേവിയുടെ അനുഗ്രഹത്തിനായി ക്ഷേത്ര ശ്രീകോവിലിന് മുന്നിലും സാഷ്ടാംഗം പ്രണമിച്ചു.പിന്നെ ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുമായി കൂടിക്കാഴ്ച നടത്തി തന്ത്രിയുടെ പാദങ്ങളില്‍ വീണ് അനുഗ്രഹവും വാങ്ങി.

ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരിയുമായും കീഴ്ശാന്തിയുമായും മറ്റ് പരികര്‍മ്മികളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം ജയരാജ് പോറ്റി മല ഇറങ്ങുകയായിരുന്നു. മക്കളായ ആനന്ദ്, അര്‍ജ്ജുന്‍ എന്നിവരും തന്റെ സഹായികളായ രണ്ടു പേരും ഡ്രൈവറും വി.കെ.ജയരാജ് പോറ്റിക്കൊപ്പം ശബരീശ ദര്‍ശനത്തിനായി എത്തിയിരുന്നു.നവംബര്‍ 15ന് ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറി വരുന്ന നിയുക്ത
മേല്‍ശാന്തിയെ നിലവിലെ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :