ടി പത്മനാഭന്റെ ചെറുകഥ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' സിനിമയാകുന്നു, പുതിയ പ്രഖ്യാപനവുമായി സംവിധായകന്‍ ജയരാജ്

കെ ആര്‍ അനൂപ്| Last Modified ശനി, 1 മെയ് 2021 (14:56 IST)


ടി പത്മനാഭന്റെ ചെറുകഥ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' സിനിമ ആകുന്നു. സംവിധായകന്‍ ജയരാജ് ആണ് ഇക്കാര്യം അറിയിച്ചത്.

'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി പപ്പേട്ടന്റ ഷോര്‍ട്ട് സ്റ്റോറി സിനിമയാകുന്നു'-ജയരാജ് കുറിച്ചു.

നടിയും അവതാരകയുമായ മീനാക്ഷിയുടെയും ചിത്രം സംവിധായകന്‍ പങ്കുവഹിച്ചു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രീകരണം ആരംഭിച്ചു എന്നാണ് കരുതുന്നത്.

പൊങ്കുന്നം വര്‍ക്കിയുടെ ചെറുകഥയായ ശബ്ദിക്കുന്ന കലപ്പ സംവിധായകന്‍ ജയരാജ് ഒരു ഹ്രസ്വചിത്രമാക്കി മാറ്റിയിരുന്നു. ഈ ചിത്രം ഇന്നുമുതല്‍ (മെയ് 1) മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സിലൂടെ കാണാം. ജയരാജിന്റെ ബാക്ക് പാക്കേഴ്‌സും ഇതില്‍ തന്നെ നേരത്തെ റിലീസ് ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :