1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jayam Ravi Aarti divorce

'അതെന്നില്‍ ഞെട്ടലുണ്ടാക്കി, എന്നെ മോശക്കാരിയാക്കാന്‍ ശ്രമം': നിശബ്ദത വെടിഞ്ഞ് ആര്‍തി രവി

വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ താന്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ആര്‍തി തന്നെ ഇപ്പോള്‍ വെളിപ്പെടുത്തുന്നു

Jayam Ravi and Aarti
നടന്‍ ജയം രവി, ഭാര്യ ആര്‍തി രവി എന്നിവരുടെ ഡിവോഴ്‌സ് വാര്‍ത്തകളാണ് തമിഴകത്തെ പ്രധാന ചര്‍ച്ചകളിലൊന്ന്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താന്‍ വിവാഹമോചിതനാകുകയാണെന്ന് ജയം രവി വെളിപ്പെടുത്തിയത്. പിന്നാലെ, ഈ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് ആര്‍തി രംഗത്ത് വന്നു. ആര്‍തിയുടെ ആരോപണങ്ങള്‍ക്ക് ജയം രവി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കുകയും ചെയ്തു. ഇതിനിടെ, ആര്‍തിയുടേത് ടോക്‌സിക് പെരുമാറ്റം ആണെന്ന് ജയം രവി പറഞ്ഞതായും റിപ്പോര്‍ട്ട് വന്നു.

വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ താന്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ആര്‍തി തന്നെ ഇപ്പോള്‍ വെളിപ്പെടുത്തുന്നു. താന്‍ കാണിക്കുന്ന നിശബ്ദത ദൗര്‍ബല്യമായി കാണരുതെന്ന് ആര്‍തി പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലാണ് ആര്‍തി പ്രസ്താവന പങ്കുവച്ചത്. സത്യങ്ങള്‍ മറച്ച് വച്ച് എന്നെ മോശക്കാരിയാക്കാന്‍ ശ്രമിക്കുന്നവരോട് പ്രതികരിക്കാതിരിക്കാനാണ് ഞാന്‍ തീരുമാനിച്ചതെന്നും ആര്‍തി കുറിച്ചു. തന്റെ നിശബ്ദത ബലഹീനതയുടെയോ കുറ്റബോധത്തിന്റെയോ അടയാളമല്ലെന്ന് ഇവര്‍ പറയുന്നു.  

'എന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടുള്ള പൊതു അഭിപ്രായങ്ങളില്‍ ഞാന്‍ കാണിക്കുന്ന നിശബ്ദത എന്റെ ദൗര്‍ബല്യമോ കുറ്റബോധമോ ആയി കാണരുത്. സത്യങ്ങള്‍ മറച്ച് വച്ച് എന്നെ മോശക്കാരിയാക്കാന്‍ ശ്രമിക്കുന്നവരോട് പ്രതികരിക്കാതിരിക്കാനാണ് ഞാന്‍ തീരുമാനിച്ചത്. നേരത്തെ വിവാഹമോചനം പ്രഖ്യാപിച്ചതിനെതിരെയാണ് എന്റെ ആദ്യ പ്രസ്തനയിലൂടെ ഞാന്‍ എതിര്‍ത്തത്. അതെന്നില്‍ ഞെട്ടലുണ്ടാക്കി. അല്ലാതെ ഏകപക്ഷീയമായി നടന്ന് കൊണ്ടിരിക്കുന്ന വിവാഹ മോചന നടപടികളെയല്ല ഉദ്ദേശിച്ചത്. പരസ്യപ്രഖ്യാപനം നടത്തിയതിനെതിരെയാണ് ഞാന്‍ സംസാരിച്ചത്. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്. വിഷയത്തില്‍ സ്വകാര്യമായൊരു ചര്‍ച്ചയാണ് ഞാന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. അതുപക്ഷേ ഇതുവരെ നടന്നിട്ടില്ല', ആര്‍തി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aarti Ravi (@aarti.ravi)

അതേസമയം, 2009-ലാണ് ജയം രവിയും ആരതിയുംവിവാഹിതരായത്.  പ്രശസ്ത ടെലിവിഷന്‍ നിര്‍മ്മാതാവായ സുജാത വിജയകുമാറിന്റെ മകളാണ് ആരതി. ആരവ്, അയാന്‍ എന്നീ രണ്ട് ആണ്‍മക്കളാണ് ഇരുവര്‍ക്കും ഉള്ളത്.
അടുത്ത ലേഖനം
'മുറിയില്‍ വെച്ച് മോശമായി പെരുമാറി'; ജാഫര്‍ ഇടുക്കിക്കെതിരെ നടി പരാതി നല്‍കി