'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

ക്ഷേത്രത്തില്‍ ആറ് ദിവസത്തെ പൂജകളും ശീവേലിയും ആവര്‍ത്തിക്കും

Guruvayoor Devaswom Jasmin Jaffer
രേണുക വേണു| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2025 (16:01 IST)

റീല്‍സ് ചിത്രീകരിക്കാന്‍ യുവതി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തില്‍ വിചിത്ര നടപടിയുമായി ദേവസ്വം ബോര്‍ഡ്. നാളെ (ചൊവ്വ) കുളത്തില്‍ പുണ്യാഹം നടത്തും.

ക്ഷേത്രത്തില്‍ ആറ് ദിവസത്തെ പൂജകളും ശീവേലിയും ആവര്‍ത്തിക്കും. നാളെ രാവിലെ മുതല്‍ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം.

യുട്യൂബറും ബിഗ് ബോസ് മലയാളത്തിലെ മത്സരാര്‍ഥിയുമായിരുന്ന ജാസ്മിന്‍ ജാഫറാണ് ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചത്.

ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ജാസമിന്‍ റീല്‍സ് ആയി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ദേവസ്വം ഇതിനെതിരെ പരാതി നല്‍കുകയും ജാസ്മിന്‍ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :