കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (14:52 IST)
സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം 'ജന ഗണ മന' തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് സിനിമ കണ്ടവരില്‍നിന്ന് ലഭിക്കുന്നത്. ആദ്യദിനം തന്നെ ദ പ്രീസ്റ്റ് സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ സിനിമ കണ്ടു. ഗംഭീരം എന്ന ഒറ്റവാക്കില്‍ 'ജന ഗണ മന' ഇഷ്ടമായെന്ന് അദ്ദേഹം കുറിച്ചു.
ആദ്യ പകുതിയെക്കാള്‍ രണ്ടാം പകുതി ആണ് കൂടുതല്‍ ഇഷ്ടമായെന്നും സുരാജ് തന്നെയാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നതെന്നും സിനിമ കണ്ടവര്‍ പറയുന്നു. അവസാനഭാഗത്തെ പൃഥ്വിരാജിന്റെ വരവിനെക്കുറിച്ച് പ്രേക്ഷകര്‍ക്ക് പറയാന്‍ നൂറു വാക്കുകളാണ്.