പിറന്നാള്‍ വിശേഷങ്ങള്‍ തീരുന്നില്ല,ഇസുവിന് ഇപ്പോഴും ആശംസകള്‍ വന്നു കൊണ്ടിരിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 19 ഏപ്രില്‍ 2022 (12:55 IST)

കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാഖിന്റെ ജന്മദിനം ഇക്കഴിഞ്ഞ ദിവസമായിരുന്നു. അച്ഛനെപ്പോലെ ഒത്തിരി ആരാധകര്‍ കുട്ടി താരത്തിനുണ്ട്. ഒട്ടേറെ പേരാണ് ഇസഹാഖിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്. എല്ലാവരുടെയും സ്‌നേഹത്തിന് ഇസഹാഖിന്റെ വേണ്ടി കുഞ്ചാക്കോ ബോബന്‍ നന്ദി പറയുന്നു. ഇപ്പോഴും അവന് ആശംസകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും നടന്‍ പറയുന്നു.A post shared by Kunchacko Boban (@kunchacks)

എല്ലാവരുടെയും സ്‌നേഹവും ആശംസകളും ഞങ്ങളെ വിനയാന്വിതരാക്കുന്നു. ഇസുവിന്റെ ജന്മദിനത്തിന് ശേഷവും ആശംസകള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഞങ്ങളെ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി. ഇസ്സുവിന്റെ സ്‌നേഹം എല്ലാവരെയും അറിയിക്കുന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്.
'എന്താടാ സജീ' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ഒരുങ്ങുകയാണ്. ഗോഡ്ഫി സേവ്യര്‍ ബാബു സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയസൂര്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :