ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്' കന്നഡയില്‍ ഭക്ഷകരു, ട്രെയിലര്‍ പുറത്ത്

കെ ആര്‍ അനൂപ്| Last Modified ശനി, 9 ഒക്‌ടോബര്‍ 2021 (15:01 IST)

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജല്ലിക്കട്ട്. കന്നഡ മൊഴിമാറ്റ ചിത്രമായി ജല്ലിക്കട്ട് പ്രദര്‍ശനത്തിനെത്തുകയാണ്. ട്രെയിലര്‍ പുറത്തുവന്നു.ഭക്ഷകരു എന്ന ടൈറ്റിലാണ് സിനിമയിലെത്തുന്നത്.

2011 ന് ശേഷം മലയാളത്തില്‍ നിന്ന് ഓസ്‌കാര്‍ എന്‍ട്രി ലഭിക്കുന്ന ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ജല്ലിക്കട്ടിന്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയാണ് ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. ആര്‍ ഹരി കുമാറിനൊപ്പം എസ് ഹരീഷും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്തത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :