'വാടി വാസല്‍' ചിത്രീകരണം ഒക്ടോബറില്‍, കാളയുമായുള്ള പരിശീലനങ്ങള്‍ തുടങ്ങാനൊരുങ്ങി സൂര്യ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 26 ഓഗസ്റ്റ് 2021 (16:17 IST)

സൂര്യയ്ക്ക് മുമ്പില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്.സംവിധായകന്‍ പാണ്ടിരാജിനൊപ്പം 'എതര്‍ക്കും തുനിന്തവന്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് നടന്‍. ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.അടുത്തതായി വെട്രി മാരനുമൊത്തുള്ള 'വാടി വാസല്‍' ചെയ്യും.ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഷൂട്ടിന് ഒരു മാസം മുമ്പ് സൂര്യ ഒരു കാളയുമായി പരിശീലനം നടത്തും.ജല്ലിക്കട്ടിനെ ആസ്പദമാക്കിയാണ് 'വാടി വാസല്‍' നിര്‍മ്മിക്കുന്നത്.

അച്ഛനായും മകനായും സൂര്യ തന്നെ വേഷമിടും എന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.ജിവി പ്രകാശ് കുമാര്‍ സംഗീതമൊരുക്കുന്നു. ഛായാഗ്രഹണംആര്‍ വേല്‍രാജ്.സി എസ് ചെല്ലപ്പയുടെ വാടിവാസല്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :