81 ലക്ഷം കാഴ്ചക്കാര്‍,'ജയിലറി'ന്റെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 ഓഗസ്റ്റ് 2023 (09:19 IST)
രജനികാന്ത് നായകനാകുന്ന 'ജയിലറി'ന്റെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു. രജനിയെ മാത്രം കേന്ദ്രീകരിച്ച് കൊണ്ടുള്ള ട്രെയിലറില്‍ പ്രാധാന്യത്തോടെ വിനായകനെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓഗസ്റ്റ് 10നാണ് റിലീസ്.

സുനില്‍, രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. 81,28,670 കാഴ്ചക്കാരാണ് 14 മണിക്കൂര്‍ കൊണ്ട് ട്രെയിലറിന് ലഭിച്ചത്. 5.6 ലക്ഷം ലൈക്കും കിട്ടിയിട്ടുണ്ട്. മോഹന്‍ലാല്‍, ശിവ് രാജ്കുമാര്‍ എന്നിവരുടെ അതിഥി വേഷങ്ങളാണ് പ്രധാന ആകര്‍ഷണം.
സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം:അനിരുദ്ധ് രവിചന്ദര്‍. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. '.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :