ബീസ്റ്റ് പരാജയമായി, നെൽസണാണ് ജയിലർ സംവിധായകൻ എന്ന് പുറത്തായതും നിറയെ കോളുകൾ വന്നു : രജനീകാന്ത്

അഭിറാം മനോഹർ| Last Modified ഞായര്‍, 30 ജൂലൈ 2023 (11:06 IST)
തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ജയിലര്‍. ഒരു രജനീകാന്ത് സിനിമ എന്നതിലപ്പുറം ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന്റെ പരാജയത്തിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ ഒരുക്കുന്ന സിനിമയെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. തമിഴകത്തെ യുവസംവിധായകരില്‍ ശ്രദ്ധേയനായ നെല്‍സണ് ഒരുക്കിയ ബീസ്റ്റ് തിയേറ്ററുകള്‍ പരാജയമായിരുന്നു. അതിനാല്‍ തന്നെ ജയിലര്‍ എന്ന സിനിമയുടെ വിധി നെല്‍സണിന്റെ കരിയറില്‍ ഏറെ നിര്‍ണായകമാണ്.

ഇപ്പോഴിതാ തന്റെ സിനിമ സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പലരും തന്നെ വിളിച്ച് സംവിധായകനെ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നതായി നെല്‍സണ്‍ പറയുന്നു. ജയിലര്‍ സിനിമയ്ക്ക് മുന്‍പെ നടന്ന പ്രൊമോ ലോഞ്ചിന് ശേഷം എനിക്ക് ഒരുപാട് കോളുകള്‍ വന്നു. വിതരണക്കാരോട് സംവിധായകനായ നെല്‍സണെ മാറ്റണം എന്ന് ആവശ്യപ്പെടണം എന്നായിരുന്നു ആളുകള്‍ പറഞ്ഞത്. അങ്ങനെ ഞാന്‍ സണ്‍ പിക്‌ചേഴ്‌സ് ടീമുമായി സംസാരിച്ചു. ബീസ്റ്റിന് നെഗറ്റീവ് റിപ്പോര്‍ട്ടുകളാണ് വന്നതെങ്കിലും സിനിമ ബോക്‌സോഫീസില്‍ പരാജയമായിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. രജനീകാന്ത് പറയുന്നു. അതേസമയം സിനിമയുടെ കഥ കേട്ടപ്പോള്‍ മുതല്‍ രജനി വലിയ ആത്മവിശ്വാസത്തിലായിരുന്നുവെന്ന് സിനിമയുടെ നിര്‍മാതാവായ കലാനിധിമാരന്‍ പറഞ്ഞു. ഇതിന് മുന്‍പ് രജനിയെ ഇത്രയും ആത്മവിശ്വാസത്തീല്‍ കണ്ടത് എന്തിരന്റെ സമയത്തായിരുന്നുവെന്നും കലാനിധിമാരന്‍ കൂട്ടിചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :