കേരളത്തില്‍ 'ജയിലര്‍' 50 കോടി ക്ലബ്ബിലേക്ക്,550 കോടി കളക്ഷന്‍ സ്വന്തമാക്കി മൂന്നാം വാരത്തിലേക്ക്
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 24 ഓഗസ്റ്റ് 2023 (10:45 IST)
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 'ജയിലര്‍' മൂന്നാം വാരത്തിലേക്ക് കടന്നു. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് 550 കോടി കളക്ഷന്‍ പിന്നിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ച കൊണ്ട് 535 കോടിയോളം രൂപയാണ് നേടിതെന്നാണ് വിവരം.
ഇന്ത്യയിലെ കളക്ഷനും 300 കോടി കോടി ക്ലബ്ബില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം.295.65 കോടിയാണ് ഇന്ത്യയിലേ കളക്ഷന്‍.
ആഗസ്റ്റ് 10ന് തിയേറ്ററുകളില്‍ എത്തിയ 'ജയിലര്‍' ഓഗസ്റ്റ് 23 ന് ഏകദേശം 3.65 കോടി രൂപ നേടി. കേരളത്തിലും ജയിലര്‍ നേട്ടമുണ്ടാക്കി.50 കോടി ക്ലബ്ബില്‍ രജനി ചിത്രം വൈകാതെ എത്തും.