'സിഐഡി മൂസ2' ൽ ഉണ്ടാകില്ല, ഇതാണ് കാരണം, സലിംകുമാർ പറയുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 ഓഗസ്റ്റ് 2023 (17:31 IST)
ഇന്നും മിനിസ്‌ക്രീനിൽ സിഐഡി മൂസ കാണാൻ ആളുകളുണ്ട്. ജോണി ആൻറണിയുടെ സംവിധാനത്തിൽ 2003ൽ പുറത്തിറങ്ങിയ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. അനൗൺസ്‌മെന്റ് ഉടൻ ഉണ്ടാകാനാണ് സാധ്യത. ഈ അവസരത്തിൽ ആദ്യഭാഗത്തിൽ അഭിനയിച്ച സലിംകുമാർ രണ്ടാം ഭാഗത്തിൽ ഉണ്ടാക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ്.

സിഐഡി മൂസക്ക് രണ്ടാം ഭാഗം വേണ്ടെന്ന പക്ഷക്കാരനാണ് സലിംകുമാർ. അഭിമുഖങ്ങളിൽ അദ്ദേഹം അത് തുറന്നു പറഞ്ഞിട്ടുണ്ട്.

'രണ്ടാം ഭാ?ഗത്തിൽ ഒരിക്കലും ഞാൻ ഉണ്ടാകില്ല. കാരണം അതിന്റെ കാലഘട്ടം മാറിക്കഴിഞ്ഞു. നമ്മുടെ പ്രായം മാറി. അന്ന് പടക്കം പൊട്ടിച്ച് നടന്ന പ്രായം അല്ലിപ്പോൾ. ഇന്ന് അതൊക്കെ പിള്ളേര് ചെയ്യട്ടെ',-എന്നാണ് സലിംകുമാർ പറഞ്ഞത്.

എന്നാൽ സലിംകുമാറിനെ രണ്ടാം ഭാഗത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നിർമാതാക്കൾ നടത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകരും.'തൊരപ്പൻ കൊച്ചുണ്ണി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹരിശ്രീ അശോകൻ സിനിമയിൽ ഉണ്ടാകാനാണ് സാധ്യത. സിഐഡി മൂസയിലെ പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടമാണെന്നും ഇനിയും അത് ചെയ്യുമെന്നുമാണ് ഹരിശ്രീ അശോകൻ പറഞ്ഞത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :