കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 24 ഓഗസ്റ്റ് 2023 (10:39 IST)
മലയാള സിനിമയില്‍ തിരക്കുള്ള നടനാണ് അര്‍ജുന്‍ അശോകന്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 24 ഓഗസ്റ്റ് 1993 ജനിച്ച നടന് 30 വയസ്സ് ആണ് പ്രായം.
രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഭ്രമയുഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകനും ചിത്രത്തില്‍ അഭിനയിക്കും.
കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേര്‍ റിലീസിന് തയ്യാര്‍.സെപ്റ്റംബര്‍ 21ന് തിയറ്ററുകളില്‍ എത്തും.
അന്ന ബെന്നും അര്‍ജുന്‍ അശോകനും ആദ്യമായി ഒന്നിച്ച 'ത്രിശങ്കു'എന്ന ചിത്രത്തിലാണ് നടനെ ഒടുവില്‍ കണ്ടത്.അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തീപ്പൊരി ബെന്നി.ജോജി തോമസും രാജേഷ് മോഹനും തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുകയാണ്.
എട്ടു വര്‍ഷത്തോളം നീണ്ട പ്രണയം, ഒടുവിലായിരുന്നു അര്‍ജുന്‍ അശോകന്റെ വിവാഹം. എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശാണ് നടന്റെ ഭാര്യ.