മണിക്കൂറുകളോളം ബ്രാ ധരിച്ചാൽ ഇങ്ങനെയിരിക്കും, ബോഡി പോസിറ്റിവിറ്റി പോസ്റ്റുമായി നടി സ്വാസ്തിക മുഖർജി

അഭിറാം മനോഹർ| Last Modified ബുധന്‍, 23 ഓഗസ്റ്റ് 2023 (20:43 IST)
ബോഡി പോസിറ്റീവിറ്റി പോസ്റ്റുമായി ബംഗാളി അഭിനേത്രി സ്വാസ്തിക മുഖര്‍ജി. ബാത്ത് ടവ്വലിലുള്ള ചിത്രങ്ങളാണ് നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്, ഓരോരുത്തരും സ്വന്തം ശരീരത്തെ സ്‌നേഹിക്കുന്നതിന്റെയും അംഗീകരിക്കുന്നതിന്റെയും പ്രാധാന്യത്തെ പറ്റിയുള്ള കുറിപ്പുകളോട് കൂടിയാണ് ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

മണികൂറുകളോളം ബ്രാ ധരിച്ച് കഴിഞ്ഞാലുണ്ടാകുന്ന സ്ട്രാപ്പ് മാര്‍ക്കുകള്‍ മാറാന്‍ ഹൃദയവേദന തീരുന്നതിലധികം സമയമെടുക്കുമെന്ന് താരം പറയുന്നു. ശരീരത്തിലെ ഈ മാര്‍ക്കുകളെയും ചുണങ്ങു പോലുള്ള പാടുകളെയുമെല്ലാം പറ്റി വളരെ തുറന്ന് പറഞ്ഞുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ചിത്രങ്ങള്‍ക്ക് താഴെ നടിയെ അഭിനന്ദിച്ചും വിമര്‍ശിച്ചുമെല്ലാം ആളുകള്‍ പ്രതികരണങ്ങളുമായെത്തി. താരം ബാത്ത് ടവ്വലില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത് ശരിയല്ലെന്നാണ് ചില കമന്റുകള്‍. ഇതിനെതിരെ താരം തന്നെ രംഗത്തെത്തി.

തന്റെ ചിത്രങ്ങള്‍ മാത്രമാണ് പലരും ശ്രദ്ധിച്ചതെന്നും അതിന് താഴെ നല്‍കിയ കുറിപ്പ് പലരും വായിച്ചുല്ലെന്നും താരം പറയുന്നു. ഇത്തരം ആളുകളുടെ ലക്ഷ്യം സ്ത്രീയെ കീറിമുറിക്കുക മാത്രമാണെന്നും സ്വാസ്തിക പറയുന്നു. ഖാല,പാതാള്‍ ലോക് എന്നീ വെബ് സീരീസുകളിലൂടെയും ബ്യോംകേഷ് ബക്ഷി,സാഹേബ് ബീവി ഗുലാം എന്നീ സിനിമകളിലൂടെയാണ് സ്വാസ്തിക ശ്രദ്ധേയയായത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :