1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jai ganesh OTT release announced

Jai Ganesh: ആവേശത്തിന് പിന്നാലെ ജയ് ഗണേഷും ഒടിടിയിലേക്ക്

Jai Ganesh
ഏറ്റവും പുതിയ സിനിമകള്‍ക്കായി തിയേറ്ററിന് മുന്നിലുള്ള കാത്തിരിപ്പ് പോലെ ഒടിടി റിലീസുകള്‍ക്കും പ്രേക്ഷകര്‍ കാത്തിരിക്കുന്ന സമയമാണിത്. തിയേറ്ററുകളില്‍ വമ്പന്‍ വിജയങ്ങളായ പ്രേമലു,മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകള്‍ ഏറെ ദിവസത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ഒടിടിയിലെത്തിയത്. എന്നാല്‍ തിയേറ്ററുകളില്‍ മികച്ച കളക്ഷനുണ്ടായിട്ടും ഫഹദ് ഫാസില്‍ ചിത്രമായ ആവേശം കഴിഞ്ഞ ദിവസം ഒടിടിയിലെത്തിയിരുന്നു. ഇപ്പോഴിതാ ആവേശത്തിനൊപ്പം റിലീസ് ചെയ്ത ഉണ്ണി മുകുന്ദന്‍ നായകനായ ജയ് ഗണേഷും ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.
 
ഏപ്രില്‍ 11ന് തിയേറ്ററുകളിലെത്തിയ സിനിമ മനോരമ മാക്‌സിലൂടെയാണ് സ്ട്രീം ചെയ്യുക. സ്ട്രീമിംഗ് തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഒരു ഇടവേളയ്ക്ക് ശേഷം ജോമോള്‍ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ചിരുന്നു. മഹിമ നമ്പ്യാരായിരുന്നു സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹരീഷ് പേരടി,അശോകന്‍,നന്ദു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
അടുത്ത ലേഖനം
ഹിന്ദിയിൽ സിനിമ ചെയ്യാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല, ആദ്യ സിനിമ ചെയ്ത് 27 വർഷവും വിളി വന്നില്ല: ജ്യോതിക